Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
1
May  2024
Wednesday
DETAILED NEWS
വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമ: മുല്ലക്കര രത്‌നാകരന്‍
17/04/2024
യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാരദാന സമ്മേളനം വൈക്കം സത്യഗ്രഹ സ്മാരക ഹാളില്‍ മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കലയുടെയും സാഹിത്യത്തിന്റെയും സമസ്ത മേഖലയിലും വ്യാപരിച്ച പ്രതിഭാസമ്പന്നമായ വ്യക്തിത്വത്തിനുടമയായിരുന്നു വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്ന് മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍. യുവകലാസാഹിതി യുഎഇ ഷാര്‍ജ ഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള വൈക്കം ചന്ദ്രശേഖരന്‍ നായര്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ പൗരാണികതയുടെ പുരോഗമനാത്മക വ്യാഖാതാവും, പൗരാണിക ദര്‍ശനങ്ങളെ മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിന്റെ മൗലികതത്വങ്ങള്‍ ഉള്‍ക്കൊണ്ട് വ്യാഖ്യാനിച്ച ഉന്നത പ്രതിഭയുമായിരുന്നു വൈക്കം എന്നും മുല്ലക്കര രത്‌നാകരന്‍ കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പി.എന്‍ ഗോപീകൃഷ്ണന് പുരസ്‌കാരം സമ്മാനിച്ചു. രാജ്യഭരണം കയ്യാളുന്ന വര്‍ഗീയശക്തികള്‍ ഇന്‍ഡ്യയെ മതാത്മകമാക്കാന്‍ നോക്കുന്ന ഇരുണ്ട കാലത്ത് വൈക്കം ഉണ്ടായിരുന്നെങ്കില്‍ നമുക്ക് വെളിച്ചം പകര്‍ന്ന് മുന്നില്‍ നടന്നേനെയെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു.  അരവിന്ദന്‍ കെ.എസ് മംഗലം അധ്യക്ഷത വഹിച്ച യോഗത്തില്‍ യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബിനു വൈക്കം അനുസ്മരണവും സാംജി ടി.വി പുരം പുസ്തക പരിചയവും നടത്തി. വൈക്കം ചന്ദ്രശേഖരന്‍ നായര്‍ പഠനഗവേഷണ കേന്ദ്രത്തിന്റെയും ലൈബ്രറിയുടെയും പ്രഖ്യാപനം സി.കെ ആശ എംഎല്‍എ നിര്‍വഹിച്ചു. വൈക്കം അവാര്‍ഡ് ജേതാവ് മുരളീകൃഷ്ണന്‍ മറുപടി പ്രസംഗം നടത്തി. യുവകലാസാഹിതി യുഎഇ പ്രതിനിധി പ്രശാന്ത് ആലപ്പുഴ, ജോസ് ചമ്പക്കര, എം.ഡി ബാബുരാജ്, എ.സി ജോസഫ്, മുരളി വാഴമന, ആര്‍ സുരേഷ്, സലിം മുല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.


OTHER STORIES
  
ആലുവ സര്‍വമത സമ്മേളന ശതാബ്ദി ആഘോഷിച്ചു
മടിയത്തറ സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ശ്രീനാരായണ ചാരിറ്റബിള്‍ സൊസൈറ്റി വാര്‍ഷികം
ഇടയാഴം സെന്റ് ജോസഫ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
എയര്‍ഫോഴ്‌സ് വെറ്ററന്‍സ് അസോസിയേഷന്‍ കുടുംബസംഗമം നടത്തി
ചെമ്പോല ഘോഷയാത്രക്ക് വിവിധ ക്ഷേത്രസങ്കേതങ്ങളില്‍ വരവേല്‍പ് നല്‍കി
വേമ്പനാട് കോസ്റ്റല്‍ ഫാര്‍മേഴ്‌സ് കമ്പനി കാര്‍ഷിക മേള സംഘടിപ്പിച്ചു
ലാല്‍സലാം പാടി ഉണര്‍ത്തിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഓര്‍മയില്‍ വൈക്കം ഭാസി
വെച്ചൂര്‍ സേവ ജീവിത നൈപുണ്യ വികസന ക്ലാസ് സംഘടിപ്പിച്ചു
ലോക്‌സഭ തെരഞ്ഞെടുപ്പ് ആവേശതിമിര്‍പ്പില്‍ കൊട്ടിക്കലാശം; ഇനി നിശബ്ദ പ്രചാരണം