Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മുത്തപ്പന്‍ ക്ഷേത്രത്തില്‍ ചോതി നക്ഷത്ര ഉത്സവം ആഘോഷിച്ചു
12/02/2023
കൊതവറ പുത്തന്‍തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചോതി നക്ഷത്ര ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍ ബ്രഹ്മകലശപൂജ നടത്തുന്നു.

വൈക്കം: കൊതവറ പുത്തന്‍തറ മുത്തപ്പന്‍ ക്ഷേത്രത്തിലെ ചോതി നക്ഷത്ര ഉത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. ഞായാറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്റെ മുഖ്യ കാര്‍മികത്വത്തില്‍ അഭിഷേകം, മഹാഗണപതിഹോമം, ബ്രഹ്മകലശപൂജ, കലശാഭിഷേകം എന്നീ ചടങ്ങുകള്‍ നടത്തി. ഉച്ചക്ക് മഹാപ്രസാദഊട്ടും നടന്നു. വൈകിട്ട് ഭഗവത്സേവ, സഹസ്രാര്‍ച്ചന, താലപ്പൊലി, ദീപാരാധന എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം പ്രസിഡന്റ് ദിനമണി രേവതി, രക്ഷാധികാരി നന്ദഗോപന്‍ കുളചിറ, സെക്രട്ടറി വി വിജേഷ്, മിനി നടങ്ങാത്തുതറ, മോന്‍സി കരിവേലില്‍, രാജേഷ് ഈട്ടാത്തറ, വിരണാധന്‍ പുത്തന്‍ത്തറ, കെ.എസ് ബൈജു, പൂര്‍ണേന്ദു പുത്തന്‍ത്തറ എന്നിവര്‍ നേതൃത്വം നല്‍കി.