Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
18
May  2024
Saturday
DETAILED NEWS
വടയാര്‍ സമൂഹത്തില്‍ കൃഷ്ണവേഷ കഥകളി അരങ്ങേറി
04/05/2024
കഥകളി ആചാര്യന്‍ വൈക്കം കരുണാകരന്‍ ആശാന്റെ അനുസ്മരണത്തോടനുബന്ധിച്ച് വടയാര്‍ സമൂഹം ഹാളില്‍ നടത്തിയ രുഗ്മിണീ സ്വയംവര കഥകളി.

വൈക്കം: കൃഷ്ണവേഷങ്ങളിലൂടെ പ്രശസ്തനായ കഥകളി ആചാര്യന്‍ വൈക്കത്തുകാരനായ കരുണാകരന്‍ ആശാന്റെ അനുസ്മരണവും, കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി സ്‌കൂളിന്റെ വാര്‍ഷികവും വടയാര്‍ സമൂഹം ഹാളില്‍ നടത്തി. വൈക്കം കഥകളി ക്ലബ്ബിന്റെ സഹകരണത്തോടെയാണ് 'കൃഷ്ണം കരുണാകരം' എന്ന പേരില്‍ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന കഥകളിയിലെ കൃഷ്ണവേഷങ്ങള്‍ അരങ്ങേറിയത്. രുഗ്മിണീ സ്വയംവര കഥയില്‍ കൃഷ്ണനായി മീരാ സനലും സുദേവനായി വൈക്കം കരുണാകരന്റെ മകന്‍ പ്രകാശനും വേഷമിട്ടു. വടയാര്‍ സമൂഹം ഹാളില്‍ കലാമണ്ഡലം ശ്രീകുമാര്‍ കളിവിളക്ക് തെളിയിച്ചു. കഥകളി ക്ലബ്ബ് സെക്രട്ടറി വി.പി നാരായണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. അഡ്വ. രഞ്ജിനി സുരേഷ്, അപ്പുക്കുട്ടന്‍ സ്വരലയം, വി കലാധരന്‍, ഡോ. പി രാജശേഖരന്‍, ആര്‍.വി ശശി തമ്പുരാന്‍, നഗരസഭ കൗണ്‍സിലര്‍ എസ് ഹരിദാസന്‍ നായര്‍, കെ.പി വിനോദ് എന്നിവര്‍ പങ്കെടുത്തു.


OTHER STORIES
  
ബിരുദ പ്രവേശനത്തിന് ശ്രീമഹാദേവ കോളേജില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
തോട്ടകം ശ്രീനാരായണ ജ്ഞാനക്ഷേത്രത്തില്‍ ഉത്സവം തുടങ്ങി
സ്‌കന്ദപുരാണ സമീക്ഷ സത്രത്തിന് കാല്‍നാട്ടി
ആശ്രമം സ്‌കൂള്‍ വിദ്യാര്‍ഥികളെ അനുമോദിച്ചു
ഛിന്നഗ്രഹങ്ങളെ കണ്ടെത്തിയ കൊച്ചുമിടുക്കന് ജന്മനാടിന്റെ ആദരം
എസ്എന്‍ഡിപി യോഗം വനിതാസംഘം വൈക്കം യൂണിയന്‍ പഠനക്കളരി നടത്തി
മേവെള്ളൂര്‍ മേരി ഇമ്മാക്കുലേറ്റ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ആനിക്കാപ്പള്ളി ക്ഷേത്രത്തില്‍ കളമെഴത്തും പാട്ടും തുടങ്ങി
മഴയും ചുഴലിക്കാറ്റും; വൈക്കത്ത് വ്യാപക നാശം
ചട്ടമ്പിസ്വാമി വേദങ്ങളെ ജനകീയവല്‍കരിച്ചു: പി.ജി.എം നായര്‍