Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം ക്ഷേത്രനടയില്‍ കെടാവിളക്കില്‍ ദീപം തെളിയിച്ചു
12/02/2023
ചെമ്മനത്തുകര ശ്രീനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രനടയില്‍ കെടാവിളക്കില്‍ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ് ദീപം തെളിയിക്കുന്നു.

വൈക്കം: ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന്റെ ഭാഗമായി കൊടിയേറ്റിന്റെ മുഹൂര്‍ത്തത്തില്‍ ക്ഷേത്രനടയില്‍ കെടാവിളക്കില്‍ ദീപം തെളിഞ്ഞു. എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷാണ് കെടാവിളക്കിലേക്ക് ദീപം പകര്‍ന്നത്. ഉത്സവം കഴിയുന്നതുവരെ ഈ വിളക്ക് ക്ഷേത്രനടയില്‍ അണയാതെ ജ്വലിച്ചുനില്‍ക്കും. ഉത്സവ ചടങ്ങില്‍ എത്തുന്ന ഭക്തര്‍ വിളക്കില്‍ എണ്ണ നിറക്കുന്നതും വഴിപാടിന്റെ ഭാഗമാണ്. ക്ഷേത്രം തന്തി ശിവഗിരിമഠം ശിവനാരായണ തീര്‍ത്ഥ സ്വാമികള്‍, ക്ഷേതം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, പ്രമീല്‍കുമാര്‍, ബി.പി മനോജ്, കെ.പി മനോജ്, എ.ജി ഉല്ലാസന്‍, എം.ജി അനില്‍കുമാര്‍, പി ഷിബു, പി രഞ്ജിത്ത്, കെ.വി വിഭാത് എന്നിവര്‍ പങ്കെടുത്തു.