Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണേശ്വരപുരം ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവം കൊടിയേറി
12/02/2023
ചെമ്മനത്തുകര ശ്രീനാരായണേശ്വരപുരം ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് തന്ത്രി ശിവഗിരിമഠം ശിവനാരായണതീര്‍ത്ഥ സ്വാമികള്‍ കൊടിയേറ്റുന്നു.

വൈക്കം: എസ്എന്‍ഡിപി യോഗം 113-ാം നമ്പര്‍ ചെമ്മനത്തുകര ശാഖയുടെ കീഴിലുള്ള ശ്രീ നാരായണേശ്വരപുരം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ശിവരാത്രി ഉത്സവത്തിന് ശിവഗിരിമഠം ശിവനാരായണതീര്‍ത്ഥ സ്വാമികള്‍ കൊടിയേറ്റി. വാദ്യമേളങ്ങളും, മന്ത്രധ്വനികളും ചടങ്ങിന് അകമ്പടിയേകി. മേല്‍ശാന്തി അജി ജനാര്‍ദ്ദനന്‍ സഹകാര്‍മികനായി. സഹോദരന്‍ അയ്യപ്പന്‍ കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ ഇളനീര്‍ തീര്‍ത്ഥാടന ഘോഷയാത്ര എത്തിയതിനു ശേഷമാണ് കൊടിയേറ്റിന്റെ ചടങ്ങുകള്‍ തുടങ്ങിയത്. തുടര്‍ന്ന് കലശാഭിഷേകം, കരിക്കഭിഷേകം എന്നിവ നടത്തി. ക്ഷേത്രം പ്രസിഡന്റ് വി.വി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ്, സെക്രട്ടറി എന്‍.കെ കുഞ്ഞുമണി, മധു പുത്തന്‍ത്തറ, ബിജു വാഴേകാട്, കെ.പി ഉത്തമന്‍, പ്രമീല്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഉത്സവാഘോഷത്തില്‍ ദേശതാലപ്പൊലി, കാഴ്ച ശ്രീബലി, വിളക്കിനെഴുന്നള്ളിപ്പ്, ശ്രീബലി, ശീവേലി വിഗ്രഹ സമര്‍പ്പണം, പള്ളിവേട്ട മഹോത്സവം, ശിവരാത്രി ദര്‍ശനം, ആറാട്ടുബലി, ആറാട്ട് പുറപ്പാട് എന്നിവ പ്രധാന ചടങ്ങുകളാണ്.