Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദലിതരോടുള്ള അവഗണന അവസാനിപ്പിക്കണം: വേലന്‍ മഹാജന സഭ
12/02/2023
കേരള വേലന്‍ മഹാജന സഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ദലിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കേരള വേലന്‍ മഹാജന സഭ സംസ്ഥാന സമ്മേളനം അവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും തൊഴില്‍ ഇടങ്ങളിലെയും ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും, പൊതുമേഖല സ്വകാര്യവല്‍കരിക്കുന്നതിലൂടെ സംവരണ വിഭാഗങ്ങള്‍ക്ക് ഉണ്ടാകുന്ന തൊഴില്‍ നഷ്ടം പരിഹരിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പട്ടികജാതിക്കാര്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. പട്ടികജാതി പീഡനം ഇല്ലതാക്കന്‍ നിലവിലെ പട്ടികജാതി പീഡന നിരോധന നിയമം കര്‍ശനമായി നടപ്പാക്കണം. എയ്ഡഡ് മേഖലയില്‍ നിയമനം പി.എസ്.സിയ്ക്ക് വിടണം. സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണം. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ സംവരണ വിഭാഗങ്ങള്‍ക്കും അവസരം നല്‍കണമെന്നും പ്രതിനിധി സമ്മേളനം പ്രമേയത്തില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വൈക്കം തെക്കേനട ഗൗരിശങ്കരം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന പ്രതിനിധി സമ്മേളനം പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.ഇ മണിയന്‍ അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി ഡി.എസ് പ്രസാദ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം സജീവന്‍, സംസ്ഥാന ട്രഷറര്‍ പി.വി ഷാജിന്‍, ഓഡിറ്റര്‍ എസ് കൃഷ്ണന്‍, മഹിളാ മഹാജന സഭ സംസ്ഥാന പ്രസിഡന്റ് ആശമോള്‍, എസ്.എസ് രാധകൃഷ്ണന്‍, രാജേഷ് വള്ളോപ്പള്ളില്‍, കെ.വി ഷെവിന്‍, മോഹനന്‍ വള്ളിയില്‍, ബി മുരളി, എം.ആര്‍ ശാന്ത, സുലോചന എന്നിവര്‍ പ്രസംഗിച്ചു. സമ്മേളന നഗറില്‍ രാവിലെ സംസ്ഥാന മുഖ്യരക്ഷാധികാരി ഡി.എസ് പ്രസാദ് പതാക ഉയര്‍ത്തി.