Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചങ്ങാതിക്കൂട്ടം വാര്‍ഷികവും ചികിത്സാ സഹായ വിതരണവും നടത്തി
11/02/2023
വൈക്കം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ സംഘടനായ ചങ്ങാതിക്കൂട്ടത്തിന്റെ വാര്‍ഷിക സമ്മേളനം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെയും വിരമിച്ചവരുടെയും സംഘടനയായ ചങ്ങാതിക്കൂട്ടത്തിന്റെ വാര്‍ഷിക ആഘോഷവും ചികിത്സാ ധനസഹായ വിതരണവും വിജയിക്കള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും സത്യാഗ്രഹ സ്മാരക ഹാളില്‍ നടത്തി. സി.കെ ആശ എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ രാജു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് ചികിത്സാ സഹായം വിതരണം ചെയ്തു. താലൂക്ക് ആശുപത്രി ആര്‍.എം.ഒ ഡോ. എസ്.കെ ഷീബ എസ്എസ്എല്‍സി പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധിക ശ്യാം മുഖ്യപ്രഭാഷണം നടത്തി. ചങ്ങാതിക്കൂട്ടം വൈസ് പ്രസിഡന്റ് വി.കെ രാജി, കമ്മിറ്റി അംഗം ലിസി ചാക്കോ, ഡോ. ഗീത കെ നായര്‍, ഡോ. പി വിനോദ്, ഡോ. സെബാസ്റ്റ്യന്‍, സെക്രട്ടറി ഉഷ, ട്രഷറര്‍ എം സത്യന്‍, ബി അനൂപ് എന്നിവര്‍ പ്രസംഗിച്ചു.