Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേന്ദ്ര ബജറ്റിനെതിരെ സിഐടിയു പ്രതിഷേധം
11/02/2023
കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ സിഐടിയു വൈക്കം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ സിഐടിയു വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. വൈക്കം ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടന്ന ധര്‍ണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.വി പുഷ്‌കരന്‍ അധ്യക്ഷത വഹിച്ചു. ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐടിയു) ഏരിയാ സെക്രട്ടറി സി.പി ജയരാജ്, സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എന്‍ സാലിമോന്‍, വീണ അജി എന്നിവര്‍ പ്രസംഗിച്ചു.