Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മലിനീകരണത്തിനും മയക്കുമരുന്നിനും എതിരെ വിദ്യാര്‍ഥികളുടെ ശാസ്ത്രസേന
11/02/2023
മലിനീകരണത്തിനും മയക്കുമരുന്നിനും എതിരെ ബോധവല്‍കരണം നടത്താന്‍ വെച്ചൂര്‍ പഞ്ചായത്ത് ആവിഷ്‌കരിച്ച വിദ്യാര്‍ഥികളുടെ ശാസ്ത്രസേനയുടെ ഉദദ്ഘാടനം ജസ്റ്റിസ് എന്‍ നാഗരേഷ് നിര്‍വഹിക്കുന്നു.

വൈക്കം: വിദ്യാര്‍ഥികളുടെ അറിവും കര്‍മശേഷിയും സമഗ്ര സാമൂഹ്യ മാറ്റത്തിന് വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ശാസ്ത്രസേനയുടെ പ്രവര്‍ത്തനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം നാഗരേഷ് ഉദ്ഘാടനം ചെയ്തു. മലിനീകരണം, മയക്കുമരുന്ന്, പൊതുസമൂഹം നേരിടുന്ന വിഷയങ്ങള്‍ എന്നിവക്കായി വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബോധവല്‍കരണം നടത്തുന്ന ശാസ്ത്രസേനയുടെ രൂപീകരണം നല്ല മാതൃകയാണെന്നും അത് മറ്റു സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ഷൈലകുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തലത്തിലെ തെരഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ഥികളാണ് ശാസ്ത്രസേനയിലെ അംഗങ്ങള്‍. ഇവര്‍ വീട് വീടാന്തരം കയറി ഇറങ്ങി ജനങ്ങളെ ബോധവല്‍കരിക്കുകയാണ് ലക്ഷ്യമെന്നും, സംസ്ഥാനത്ത് ശാസ്ത്രസേനയുടെ ആദ്യ ദൗത്യമാണ് വെച്ചൂര്‍ പഞ്ചായത്ത് നടപ്പാക്കുന്നതെന്നും ഷൈലകുമാര്‍ പറഞ്ഞു. റിട്ട. പ്രൊഫ. ഡോ. സി.ആര്‍ വിനോദ്കുമാര്‍ ക്ലാസ് എടുത്തു. ശാസ്ത്ര അധ്യപകന്‍ ജയന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ മാണിക്കത്താന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്‍സി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വീണ അജി, എസ് മനോജ് കുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സോജി ജോര്‍ജ്, എസ് ബീന, പി.കെ മണിലാല്‍, പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ടെറസിന്‍, പി.ടി.എ പ്രസിഡന്റ് ബിജു മിത്രംപള്ളി, ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.