Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
11/02/2023
ടി.വി പുരം കൊട്ടാരപ്പള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ തിരുനാളിന് വൈക്കം ഫെറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ കൊടിയേറ്റുന്നു.

വൈക്കം: കൊട്ടാരപള്ളി ആശ്രമ ഇടവക ദേവാലയത്തില്‍ വി. സെബാസ്ത്യാനോസിന്റെ തിരുനാളിന് ഫൊറോനപള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍ കൊടിയേറ്റി. വികാരി ഫാ. ജെയ്‌സണ്‍ ചിറേപ്പടിക്കല്‍, സഹവികാരി ജോസി വടക്കേആക്കയില്‍, ഫാ. ലാസര്‍ സിന്റോ തൈപ്പറമ്പില്‍ എന്നിവരും കാര്‍മികരായിരുന്നു. കൊടിയേറ്റിന് മുമ്പായി സമൂഹബലി, പൊതു ആരാധന, ദിവ്യ കാരുണ്യ സന്ദേശം, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ നടത്തി. കണ്‍വീനര്‍ സജിമോന്‍ മാനന്തക്കരി, വൈസ് ചെയര്‍മാന്‍ അഡ്വ. സാജൂ വാതപ്പള്ളി, ട്രസ്റ്റിമാരായ ജോണ്‍ കൈപ്പറമ്പില്‍, അപ്പച്ചന്‍ മാനന്തക്കരി എന്നിവര്‍ നേതൃത്വം നല്‍കി. ഞായറാഴ്ച തിരുനാള്‍ ആഘോഷിക്കും. രാവിലെ 6.30ന് ദിവ്യബലി, 10ന്  ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, വാഴ്‌വ് എന്നിവ നടക്കും. 13ന് മരിച്ചവരുടെ ഓര്‍മദിനം ആചരിക്കും. രാവിലെ ആറിന്‌ ദിവ്യബലി നടക്കും.