Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലുറപ്പ് തൊഴിലാളികള്‍ കേന്ദ്ര ബജറ്റ്  കത്തിച്ചു പ്രതിഷേധിച്ചു
09/02/2023
തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെതിരെ കേന്ദ്ര ബജറ്റ്  കത്തിച്ചു നടത്തിയ പ്രതിഷേധം സിപിഐ മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: തൊഴിലുറപ്പ് പദ്ധതിക്ക് ബജറ്റ് വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) ഉദയനാപുരം ഈസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മകമായി കേന്ദ്ര ബജറ്റ്  കത്തിച്ചു പ്രതിഷേധിച്ചു. തൊഴിലുറപ്പ് പദ്ധതിക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തുകയായ 60,000 കോടി രൂപ മാത്രമാണ് 2023-24 വര്‍ഷത്തെ ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്. ഇങ്ങനെ ഓരോ വര്‍ഷവും വലിയ തോതില്‍ തുക വെട്ടിക്കുറക്കുന്നത് പദ്ധതിയെ തകര്‍ക്കാനാണെന്ന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്ത സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി ആരോപിച്ചു. യൂണിയന്‍ ഉദയനാപുരം ഈസ്റ്റ് മേഖലാ പ്രസിഡന്റ് ശ്യാമള ദിനേഷ് അധ്യക്ഷത വഹിച്ചു. യൂണിയന്‍ തലയോലപ്പറമ്പ് മണ്ഡലം സെകട്ടറി ജെസീന ഷാജുദ്ദീന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലോചന പ്രഭാകരന്‍, കെ.എം ബാബു മൂത്താക്കോണ്‍, ബിന്ദു സന്തോഷ്, രാഖി, മഞ്ജുള, ഗീത എന്നിവര്‍ പ്രസംഗിച്ചു.