Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി
09/02/2023
സംസ്ഥാന ബജറ്റിനെതിരെയുള്ള ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മാര്‍ച്ചിനുനേരെ പോലീസ് നടത്തിയ മര്‍ദനത്തില്‍ പ്രതിഷേധിച്ച് വൈക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം.

വൈക്കം: സംസ്ഥാന ബജറ്റിലെ അധിക നികുതിക്ക് എതിരെ ഡിസിസി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് നടത്തിയ മര്‍ദനത്തില്‍ പ്രതിഷേധിച്ച് വൈക്കത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ടൗണ്‍ മണ്ഡലം പ്രസിഡന്റ് സോണി സണ്ണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് പോലീസ് മര്‍ദനം ഏറ്റത്. ബോട്ട് ജെട്ടി മൈതാനത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനത്തില്‍ കെ.കെ. സചിവോത്തമന്‍, വൈക്കം ജയന്‍, കെ.വി സുപ്രന്‍, മോഹനന്‍ നായര്‍, കെ.എന്‍ രാജപ്പന്‍, ജിക്കു കടവന്‍, മണിക്കുട്ടന്‍, കെ.ഡി ദേവരാജന്‍, സുധാകരന്‍ കാലാക്കല്‍, ക്രിസ്റ്റിന്‍ ജോര്‍ജ്, അമല്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍ഗ്രസ് ഭവനുമുന്നില്‍ നടന്ന പ്രതിഷേധ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. പി.എസ് പ്രതീഷ് അധ്യക്ഷത വഹിച്ചു. മോഹന്‍ ഡി ബാബു, ബി അനില്‍കുമാര്‍, അഡ്വ. എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, രാധിക ശ്യം, പി.ടി സുഭാഷ്, പി.കെ ജയപ്രകാശ്, മോഹനന്‍ പുതുശേരി, ബി ചന്ദ്രശേഖരന്‍, ഇടവട്ടം ജയകുമാര്‍, എം.ടി അനില്‍കുമാര്‍, ജോര്‍ജ് വര്‍ഗീസ്, പോള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.