ഭിന്നശേഷി കലോത്സവം നടത്തി
08/02/2023
ടി.വി പുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ധ്വനി 2023' വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 'ധ്വനി 2023' വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.തങ്കച്ചന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത റെജി, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ദീപ ബിജു, അനിയമ്മ അശോകന്, വി.കെ ശ്രീകുമാര്‍, സിനി ഷാജി, സെബാസ്റ്റ്യന്‍ ആന്റണി, സൂനമ്മ ബേബി, ശ്രീജി ഷാജി, എ.കെ അഖില്‍, ഗീത ജോഷി ഐ.സി.ഡി.എസ് ഓഫീസര്‍ ആര്.രമ്യ എന്നിവര്‍ പ്രസംഗിച്ചു.