Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇംഗ്ലണ്ടില്‍ കൊല ചെയ്യപ്പെട്ട അഞ്ജുവിന്റെ കുടുംബ സഹായഫണ്ട് കൈമാറി
07/02/2023
ഇംഗ്ലണ്ടില്‍ കൊലചെയ്യപ്പെട്ട നഴ്സ് അഞ്ജുവിന്റെ കുടുംബത്തിന് യു.കെ മലയാളി അസോസിയേഷന്‍ സമാഹരിച്ച 29 ലക്ഷം രൂപയുടെ കുടുംബ സഹായനിധി മന്ത്രി വി.എന്‍. വാസവനും അസോസിയേഷന്‍ ഭാരാവാഹികളും ചേര്‍ന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന് കൈമാറുന്നു.

തലയോലപ്പമ്പ്: ഇംഗ്ലണ്ടില്‍ കൊല ചെയ്യപ്പെട്ട കുലശേഖരമംഗലം അറാക്കല്‍ അശോകന്റെ മകള്‍ അഞ്ജുവിന്റെ കുടുംബത്തിന് യു.കെ മലയാളി അസോസിയേഷന്‍ സമാഹരിച്ച 29 ലക്ഷം രൂപയുടെ കുടുംബ സഹായഫണ്ട്  മന്ത്രി വി.എന്‍ വാസവന്‍ അഞ്ജുവിന്റെ അച്ഛന്‍ അശോകന് കൈമാറി. ഇംഗ്ലണ്ടിലെ കെറ്ററിങ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് തുക സമാഹരിച്ചത്. കെറ്ററിങ് അസോസിയേഷന്റെ പി.ആര്‍.ഒ സോബിന്‍ ജോണ്‍, ജിജി സോബിന്‍, നിഥിന്‍ പുല്ലുകാട്ട് എന്നിവരും ചേര്‍ന്നാണ് കുടുംബസഹായ ഫണ്ട് കൈമാറിയത്.
കഴിഞ്ഞ ഡിസംബര്‍  15നാണ് നഴ്‌സായ അഞ്ജു(39)വും മക്കളായ ജീവ(ആറ്)യും, ജാന്‍വി(നാല്)യും എന്നിവരാണ് കൊലചെയ്യപ്പെട്ടത്. അശോകന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി എ.വി റസല്‍, മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി രമ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആര്‍ സലില, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, ബിന്ദു പ്രദീപ്, ബി ഷിജു, പി.കെ മല്ലിക, സി സുരേഷ്‌കുമാര്‍, അഞ്ജുവിന്റെ അമ്മ കൃഷ്ണമ്മ, സഹോദരി ചിഞ്ചു, കെ ശെല്‍വരാജ്, രമേശന്‍ തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.