Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കള്ള് വ്യവസായത്തെ തകര്‍ക്കുന്ന നടപടികളില്‍നിന്നും സര്‍ക്കാര്‍ പിന്തിരിയണം: അഡ്വ. വി.ബി ബിനു
07/02/2023
വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായമായ കള്ള് ചെത്തുവ്യവസായത്തെ പൂര്‍ണ തകര്‍ച്ചയിലേക്കു നയിക്കുന്ന നയങ്ങളില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.ബി ബിനു. കള്ള് വ്യവസായ സംരക്ഷണത്തിനും എക്‌സൈസിന്റെ അഴിമതിക്കെതിരെയും ചെത്തുതൊഴിലാളി യൂണിയന്റെ (എഐടിയുസി) നേതൃത്വത്തില്‍ വൈക്കം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ തകര്‍ച്ചയുടെ ഫലമായി ചെത്തുതൊഴിലാളികള്‍ ഈ തൊഴില്‍ മേഖല ഉപേക്ഷിച്ചുപോവുകയാണ്. പകരം പണിയെടുക്കാന്‍ ആരെങ്കിലും വന്നാല്‍ കോണ്‍ട്രാക്ടര്‍ അവര്‍ക്ക് തൊഴില്‍ നിഷേധിക്കുന്നു. ഇതിന് സിഐടിയു യൂണിയന്‍ കൂട്ടുനില്‍ക്കുകയാണ്. ചില ട്രേഡ് യൂണിയനുകള്‍ക്ക് തൊഴിലാളികളേക്കാള്‍ താല്‍പര്യം കോണ്‍ട്രാക്ടര്‍മാരോടാണ്. ടോഡി ബോര്‍ഡിനുവേണ്ടി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നപ്പോഴും സമരം ചെയ്യേണ്ട ഗതികേടിലാണ് തൊഴിലാളികള്‍. ദൂരപരിധിയുടെ കാര്യത്തില്‍ കള്ള് വ്യവസായത്തോട് കാണിക്കുന്ന വിവേചനം എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്നും വി.ബി ബിനു പറഞ്ഞു.
കള്ളില്‍നിന്നും ചാരായം ഉണ്ടാക്കുന്നതിനും ബാറുകളില്‍ കള്ള് വില്‍ക്കുന്നതിനുമുള്ള സര്‍ക്കാര്‍ നിര്‍ദേശത്തെ, അധ്യക്ഷത വഹിച്ച യൂണിയന്‍ ജനറല്‍ സെക്രട്ടറി ടി.എന്‍ രമേശന്‍ രൂക്ഷമായി വിമര്‍ശിച്ചു. കള്ള് വ്യവസായത്തിന്റെ തകര്‍ച്ച പൂര്‍ണമാക്കാനേ ഇത്തരം നിര്‍ദേശങ്ങള്‍ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍, ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി ജോസഫ്, കെ അജിത്ത് എക്‌സ്. എംഎല്‍എ, കെ.ഡി വിശ്വനാഥന്‍, പി സുഗതന്‍, എം.ഡി ബാബുരാജ്, സാബു പി മണലൊടി, പി.ജി തൃഗുണസെന്‍, ഡി രഞ്ജിത് കുമാര്‍, കെ.എസ് രത്‌നാകരന്‍, പി.എസ് പുഷ്‌കരന്‍, പി.ആര്‍ ശശി, ബി രാജേന്ദ്രന്‍, വി.എന്‍ ഹരിയപ്പന്‍, കെ.എ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.