Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്‌കരിക്കണം: ഓര്‍ഗനൈസേഷന്‍ വാര്‍ഷിക സമ്മേളനം
07/02/2023
കെഎസ്ആര്‍ടിസി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്നും, പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെഎസ്ആര്‍ടിസി പെന്‍ഷനേഴ്സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണം നടപ്പാക്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷന്‍ പരിഷ്‌കരിക്കുവാന്‍ തയാറാകാത്ത മാനേജ്‌മെന്റിന്റെയും സര്‍ക്കാരിന്റെയും നടപടി നീതി നിഷേധകമാണെന്നും യോഗം ആരോപിച്ചു. വ്യാപരഭവനില്‍ നടന്ന സമ്മേളനം ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജി ഗോപകുമാര്‍, സെക്രട്ടറി ടി.കെ പൊന്നപ്പന്‍ ജില്ലാ പ്രിസഡന്റ് സി.ജെ ജോസഫ്, ജില്ലാ സെക്രട്ടറി എ.വി ഓമനകുട്ടന്‍, സംസ്ഥാന എക്‌സി. അംഗം എന്‍ ശിശുപാലന്‍, എം.കെ പീതാംബരന്‍, പി.വി പത്മനാഭന്‍, എ.പി ജോസഫ്, പി പൊന്നമ്മ, കെ മണിയപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി കെ.എം മുരളീധരന്‍ (പ്രസിഡന്റ്), ടി.കെ പൊന്നപ്പന്‍ (സെക്രട്ടറി), ജി ഗോപകുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.