Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പെന്‍ഷന്‍കാര്‍ സംസ്ഥാന ബജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു
06/02/2023
പെന്‍ഷന്‍കാരുടെ പഞ്ചദിനസമരത്തിന്റെ സമാപനത്തില്‍ താലൂക്ക് ഓഫീസിന് മുന്നില്‍ സംസ്ഥാന ബജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിക്കുന്നു.

വൈക്കം: സംസ്ഥാന സര്‍ക്കാറിന്റെ ജനവിരുദ്ധ ബജറ്റിന്റെ കോപ്പി കത്തിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ താലൂക്ക് ഓഫീസിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്തി. വിവധ ആവശ്യങ്ങള്‍ ഉന്നയിച്ചു പെന്‍ഷന്‍കാര്‍ നടത്തി വന്ന പഞ്ചദിന സമരത്തിന്റെ സമാപനം കുറിച്ച സമ്മേളന വേദിയിലാണ് ബജറ്റ് കോപ്പി കത്തിച്ചത്. സത്യഗ്രഹ സമരത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച വൈക്കം ടൗണില്‍ പെന്‍ഷന്‍കാര്‍ പ്രകടനം നടത്തി. തുടര്‍ന്ന നടന്ന സമാപനസമ്മേളനം ജില്ലാ പ്രസിഡന്റ് പി.കെ മണിലാല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ഐ പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എന്‍ രമേശന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി സുരേന്ദ്രന്‍, ഗിരിജ ജോജി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.കെ രാജു, ലീല അക്കരപ്പാടം, കെ വിജയന്‍, സി സുരേഷ് കുമാര്‍, ഇടവട്ടം ജയകുമാര്‍, പി.വി ഷാജി, സി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.