Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റേഷന്‍ വ്യാപാരികള്‍ താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
06/02/2023
ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണാസമരം സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റേഷന്‍ ഇ-പോസ് മെഷിനിലെ തകാരാറുകള്‍ക്ക് റേഷന്‍ വ്യാപാരികളാണ് ഉത്തരവാദികളെന്ന ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ വൈക്കം താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി നല്‍കി വരുന്ന അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കുക, റേഷന്‍ വിതരണത്തില്‍ പച്ചരി ഒഴിവാക്കി പുഴുക്കലരിയും, മട്ട അരിയും ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ മുന്നോട്ടുവച്ചു. അസോസിയേഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി വി ജോസഫ് ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഐ ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി കെ.ഡി വിജയന്‍, ജില്ലാ വൈസ് പ്രസിഡന്റ് അജീഷ് പി നായര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എന്‍.ജെ ഷാജി, വര്‍ക്കിങ് പ്രസിഡന്റ് കെ.ജി ഇന്ദിര, സെക്രട്ടറി പി.കെ പ്രകാശന്‍, കെ.പി മണി, അശോകന്‍, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.