Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളി തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി
24/01/2023
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വി. യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം പള്ളിയില്‍നിന്നും പട്ടശ്ശേരി ഭാഗത്തേക്ക് പുറപ്പെടുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ വി. യൗസേപ്പിതാവിന്റെ വിവാഹ ദര്‍ശന തിരുനാളിനോടനുബന്ധിച്ചു നടന്ന പ്രദക്ഷിണം ഭക്തിനിര്‍ഭരമായി. തിരുകുടുംബത്തിന്റെ രൂപം മുല്ലപ്പൂമാലകൊണ്ട് അലങ്കരിച്ചു കട്ടി മാലകള്‍ ചാര്‍ത്തിയാണ് പുറത്തേക്ക് എഴുന്നള്ളിച്ചത്. പള്ളിയുടെ സമീപ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു നീങ്ങിയ പ്രദക്ഷിണത്തിന് പൊന്‍-വെള്ളിക്കുരിശുകളും, മുത്തുകുടകളും വിവധ സെറ്റ് വാദ്യമേളങ്ങളും അകമ്പടിയേകി. പ്രദക്ഷിണം കടന്നുപോയ വഴിത്താരയുടെ ഇരുവശങ്ങളിലും വിശ്വാസികള്‍ അലങ്കാരങ്ങള്‍ ഒരുക്കി വരവേല്‍പ് നല്‍കി.
പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവികാരി ഫാ. ആന്റണി നടുവത്തുശ്ശേരി, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു കൂടല്ലി, ട്രസ്റ്റിമാരായ വര്‍ഗീസ് കണിയാന്തറ, സാബു പുതുവേലില്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രദക്ഷിണത്തിന് മുമ്പായി നടന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് ഒഴലക്കാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ. സണ്ണി കളപ്പുരയ്ക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രാവിലെ നടന്ന പാട്ടുകുര്‍ബാനയ്ക്ക് കറുകുറ്റി ഫൊറോന പള്ളി വികാരി ഫാ. സേവ്യര്‍ ആവള്ളില്‍ മുഖ്യകാര്‍മികനായി.