Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിററി
25/04/2016

നിയമസഭ തെരഞ്ഞെടുപ്പില്‍ വൈക്കം, ചേര്‍ത്തല, അരൂര്‍ നിയോജകമണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനെയും കുന്നത്തുനാട്, അരൂര്‍ നിയോജകമണ്ഡലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയെയും പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെയും പിന്തുണക്കാന്‍ കേരള വേലന്‍ മഹാസഭ സംസ്ഥാന കമ്മിററി തീരുമാനിച്ചു. മററ് മണ്ഡലങ്ങളില്‍ മഹാസഭ അംഗങ്ങള്‍ക്ക് മനസാക്ഷി വോട്ട് ചെയ്യാമെന്നും കമ്മിററി അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി ശശിധരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം.എസ് ബാഹുലേയന്‍, വൈസ് പ്രസിഡന്റുമാരായ എ.ജി സുഗതന്‍, കൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി വി.എന്‍ സോമന്‍, സരസ്വതി മോഹന്‍, ട്രഷറര്‍ കെ.ആര്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.