Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രകടനവും ധര്‍ണയും നടത്തി
24/01/2023
കേരള ഇലക്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) വൈക്കം ഡിവിഷനില്‍ നടത്തിയ പ്രതിഷേധ ധര്‍ണ സംസ്ഥാന സെക്രട്ടറി കെ.വി നടരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കെഎസ്ഇബിയില്‍ റെഗുലേറ്ററി കമ്മീഷനെയും ഐ.ഐ.എം ശുപാര്‍ശകളെയും മറയാക്കി സ്ഥിര നിയമനങ്ങള്‍ ഒഴിവാക്കി വ്യാപക കരാര്‍വല്‍കരണത്തിന് കളമൊരുക്കുന്ന ഉദാരവല്‍കരണ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ (എഐടിയുസി) നേതൃത്വത്തില്‍ പ്രതിഷേധ ദിനം ആചരിച്ചു. അയ്യായിരത്തിലധികം ഒഴിവുകളും പ്രമോഷനുകളും നിയമനങ്ങളും നടത്തുക, മുടങ്ങികിടക്കുന്ന ഡി.എയും ആര്‍ജിത അവധി സറണ്ടറും ഉടന്‍ അനുവദിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. സംസ്ഥാനം വ്യാപക സമരത്തിന്റെ ഭാഗമായി വൈക്കം ഡിവിഷനില്‍ പ്രകടനവും ധര്‍ണയും നടത്തി. ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.വി നടരാജന്‍ സമരം ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ പ്രസിഡന്റ് കെ.എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ് സിന്ധു, എക്‌സി. അംഗം അബ്ദുല്‍ സലാം, ഓഫീസേഴ്‌സ് ഫെഡറേഷന്‍ നേതാവ് വി.എം ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.