Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ അവാര്‍ഡ് എം മുകുന്ദന് സമ്മാനിച്ചു
24/01/2023
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ അവാര്‍ഡ് കഥാകൃത്ത് എം മുകുന്ദന് എസ് ഹരീഷ് നല്‍കുന്നു.

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 15-ാമത് ബഷീര്‍ അവാര്‍ഡ് കഥാകൃത്ത്‌ എം മുകുന്ദന് സമ്മാനിച്ചു. അദ്ദേഹത്തിന്റെ 'നൃത്തം ചെയ്യുന്ന കുടകള്‍ എന്ന നോവലിനായിരുന്നു അവാര്‍ഡ്'. 50,000 രൂപയും പ്രശസ്തി പത്രവും സി.എന്‍ കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പവുമാണ് നല്‍കിയത്. ബഷീറിന്റെ ജന്മദിനത്തില്‍ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ എസ് ഹരീഷ് അവാര്‍ഡ് എം മുകുന്ദന് സമര്‍പ്പിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സി.എം കുസുമന്‍, വൈസ് ചെയര്‍മാന്‍ വി.കെ ജോസ്, ജോയിന്റ് സെക്രട്ടറി ടി.എന്‍ രമേശന്‍, ട്രഷറര്‍ സുഭാഷ് പുഞ്ചക്കോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി എം.ജി യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ വിജയികളായ രമ്യ കൃഷ്ണന്‍, ഗോപിക ജി.നായര്‍ എന്നിവരുടെ സോപാനസംഗീതവും അരങ്ങേറി.