Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളിലും ഓട്ടോയിലും ഇടിച്ചു മൂന്നു പേര്‍ക്ക് പരുക്ക്
24/01/2023
നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളിലും ഓട്ടോയിലുമിടിച്ച ശേഷം പാടത്തേക്ക് കൂപ്പു കുത്തിയ നിലയില്‍.

വൈക്കം: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറുകളിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്കും കാര്‍ യാത്രികനും പരുക്കറ്റു. തിങ്കളാഴ്ച വൈകിട്ട്  അഞ്ചോടെ നാനാടത്തിനു സമീപമായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികരായ വൈക്കം ചെമ്പ് കണ്ടത്തില്‍ പ്രവീണ്‍ പോള്‍, വൈക്കം ലിസ്യൂ ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപിക ഷീജ, കാര്‍ ഓടിച്ചിരുന്ന ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ഉദയനാപുരം നേരേകടവ് പറമ്പത്തുപടവില്‍ ബാബു എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലിന് പരുക്കേറ്റ പ്രവീണ്‍ പോളിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും, ഷീജയെ  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, കൈകള്‍ക്ക് പരുക്കേറ്റ ബാബുവിനെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്യൂട്ടി കഴിഞ്ഞ് കാറില്‍ വീട്ടിലേക്ക് മടങ്ങിയ ബാബു ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയതെന്ന് പറയപ്പെടുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പാടത്തേക്ക് കൂപ്പു കുത്തിയെങ്കിലും കല്ലില്‍ തട്ടി നിന്നതിനാല്‍ വലിയ ദുരന്തമൊഴിവായി. സ്‌കൂട്ടറുകള്‍ക്ക് ഏറെക്കുറെ പൂര്‍ണമായും ഓട്ടോയ്ക്ക് ഭാഗികമായും തകരാര്‍ സംഭവിച്ചു. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. വൈക്കം പോലീസ് മേല്‍ നടപടി സ്വീകരിച്ചു.