Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദീപാരാധന മണി സമര്‍പ്പിച്ചു
23/01/2023
തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ നല്‍കിയ ദീപാരാധന മണിയുടെ സമര്‍പ്പണം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം മാടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ വാങ്ങി നല്‍കിയ ദീപാരാധന സമയത്ത് മുഴക്കാനുള്ള വെങ്കല മണിയുടെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി സുരേഷ് ആര്‍ പോറ്റി നിര്‍വഹിച്ചു. ക്ഷേത്രത്തിലെ തിരുവോണ ഊട്ടിന്റെ ആഘോഷവേളയിലാണ് ക്ഷേത്ര നടയില്‍ മണി സമര്‍പ്പണം നടത്തിയത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കണ്ണന്‍ സ്‌നേഹതീരം, സെക്രട്ടറി രത്നാകരന്‍ മാന്തുവള്ളി, രക്ഷാധികാരികളായ ഗോപാലകൃഷ്ണന്‍ അശ്വതിഭവനം, രാമകൃഷ്ണ കുറുപ്പ് ശ്രീനിലയം, കെ.കെ മുരളീധരന്‍ വൈഷ്ണവം, മോഹനന്‍, മധുസൂധനന്‍, പത്മം മാടപ്പള്ളില്‍, മോഹനന്‍ തണുനാടില്‍, സബ് ഗ്രൂപ്പ് ഓഫീസര്‍ പ്രസീദ എന്നിവരും ഭക്തജനങ്ങളും പങ്കെടുത്തു.