Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റെസിഡന്‍സ് അസോസിയേഷന്‍ കുടുംബസംഗമവും ക്ലബ്ബ് രൂപീകരണവും നടത്തി
23/01/2023
വൈക്കം അക്ഷയ റെസിഡന്‍സ് അസോസിയേഷന്റെ കുടുംബസംഗമം ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: അക്ഷയ റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ആര്‍ട്ട്‌സ് ആന്റ് സ്പോര്‍ട്ട്സ് ക്ലബ്ബും ഉപഭോക്തൃ കമ്മീഷന്‍ അംഗം വൈക്കം രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്എന്‍ഡിപി ഹാളില്‍ നടന്ന സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി സോമന്‍പിള്ള അധ്യക്ഷത വഹിച്ചു. ശബരിമല മുന്‍മേല്‍ശാന്തി ഇടമന ദാമോദരന്‍ പോറ്റി മുഖ്യപ്രഭാഷണം നടത്തി. 'ഹൃദയസ്പര്‍ശം' പരിപാടിയുടെ 'കുട്ടികളറിയാന്‍, കുട്ടികളെയറിയാന്‍' എന്ന വിഷയത്തില്‍ മോട്ടിവേഷണല്‍ ട്രയ്‌നര്‍ പ്രീതാ ഭാസ്‌കര്‍ ക്ലാസ് എടുത്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുബാഷ്, ഷീബാ പ്രകാശം, ആര്‍ മോഹനകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രീതാ ഭാസ്‌കറിന് അസോസിയേഷന്റെ ഉപഹാരവും സമ്മാനിച്ചു.