Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഥാപാത്രങ്ങളുടെ സാന്നിധ്യത്തില്‍ സാഹിത്യ സുൽത്താന്റെ ജന്മദിനാഘോഷം
21/01/2023
ബഷീര്‍ സ്മാരക സമിതിയുടെ നേതൃത്വത്തില്‍ തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തില്‍ നടത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷം.

തലയോലപ്പറമ്പ്: വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 115-ാമത് ജന്മദിനം ഉമ്മിണി ബല്യ ഒന്നാക്കി ബഷീര്‍ സ്മാരക സമിതി പ്രവര്‍ത്തകര്‍. ബഷീര്‍ കുടുംബസമേതം താമസിച്ച ഇന്നത്തെ ഫെഡറല്‍ നിലയത്തില്‍ വെച്ചായിരുന്നു കഥാപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ എന്നിവരുടെ സാന്നിധ്യത്തില്‍ ജന്മദിനം ആഘോഷിച്ചത്. ബഷീര്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ മോഹന്‍ ഡി ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജന്മദിന സമ്മേളനം തിരക്കഥാകൃത്തും ഗാനരചയിതാവുമായ അഡ്വ. വൈ സുധാംശു ഉദ്ഘാടനം ചെയ്തു. ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ ഡോ. എസ് ലാലിമോള്‍ മുഖ്യപ്രഭാഷണം നടത്തി. സമിതി ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ഡോ. വി.ടി ജലജകുമാരി, അബ്ദുല്‍ ആപ്പാഞ്ചിറ, കെ.എം ഷാജഹാന്‍, രേണു ചന്ദ്ര, അഡ്വ. ഫിറോഷ് മാവുങ്കല്‍, ശ്രീജേഷ് ഗോപാല്‍, ഡോ. എസ് പ്രീതന്‍, സുധീര്‍ഷാ, പ്രീതി ഉണ്ണികൃഷ്ണന്‍, സുരേഷ് പാലാംകടവ്, എ.കെ മണി എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ സുധീര്‍ഷാ എഴുതിയ പുസ്തകങ്ങളുടെ പ്രകാശനം ഡോ. എസ് ലാലി മോളും വൈ സുധാംശുവും ചേര്‍ന്നു നിര്‍വഹിച്ചു.