ശ്രീനാരായണ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
21/01/2023
മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി ആന്റ് പ്രീ പ്രൈമറി സ്കൂളില്‍ മഴവില്‍ ഊഞ്ഞാല് 2023 വാര്‍ഷികാഘോഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: മൂത്തേടത്തുകാവ് ശ്രീനാരായണ എല്‍.പി ആന്റ് പ്രീ പ്രൈമറി സ്കൂളിന്റെ മഴവില്‍ ഊഞ്ഞാല് 2023 ആഘോഷിച്ചു. നൃത്ത ഉത്സവം, പുരസ്കര വിതരണം, കരാട്ടെ പ്രദര്‍ശനം വാര്‍ഷിക സമ്മേളനം എന്നിവയായിരുന്നു പരിപാടികള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ എം.ഡി നടേശന് അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് അഡ്വ. വൈ സുധാംശു മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ അനിയമ്മ അശോകന്, വി.കെ ശ്രീകുമാര്‍, പിടിഎ പ്രസിഡന്റ് കെ.എം കണ്ണന്, വൈക്കം എഇഒ എ.ആര് സുനിമോള്‍, സ്കൂള്‍ ഹെഡ് ഗേള്‍ ശ്രീയ ഹരി, എം.എസ് രാമചന്ദ്രന്, എം.എന്‍ അശോക് കുമാര്‍, പി.ആര് രാജപ്പന്, ഹെഡ്മിസ്ട്രസ് ദിവ്യ ടി ശശി, ദീപാ സലിം, സൈജു കാരയില്‍, അനിര നിധീഷ്, അഭിറാം രതീഷ് എന്നിവര്‍ പ്രസംഗിച്ചു.