വേമ്പനാട്ടു കായലില്‍ ആറു ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
20/01/2023
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ വേമ്പനാട്ടു കായലില്‍ ആറു ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം നിര്‍വഹിക്കുന്നു.
വൈക്കം: ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ ഉള്‍നാടന്‍ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വേമ്പനാട്ടു കായലില്‍ ആറു ലക്ഷം ചെമ്മീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സിന്ധു സജീവന്, എന്‍.അയ്യപ്പന്, പ്രീതാ രാജേഷ്, കൗണ്‍സിലര്‍മാരായ ആര്.സന്തോഷ്, ബിന്ദു ഷാജി, പി.ഡി ബിജിമോള്‍, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.എസ് പ്രിയമോള്, അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രശ്മി പി.രാജന്, ഫിഷറീസ് ഓഫീസര്‍ കെ.ജെ പൊന്നമ്മ എന്നിവര്‍ പങ്കെടുത്തു.