Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ തിരുനാളിന് കൊടിയേറി
20/01/2023
വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വി. യൗസേപ്പിതാവിന്റെ വിവാഹദര്‍ശന തിരുനാളിന് മണ്ഡിയ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൊടിയേറ്റുന്നു.

വൈക്കം: സെന്റ് ജോസഫ് ഫൊറോന പള്ളിയിലെ വി. യൗസേപിതാവിന്റെ വിവാഹദര്‍ശന തിരുനാളിന് മണ്ഡിയ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൊടിയേറ്റി. അള്‍ത്താരയില്‍വെച്ച് വെഞ്ചരിച്ച കൊടിക്കൂറ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമരച്ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വികാരി ഫാ. ജോസഫ് തെക്കിനേയന്‍, സഹവികാരി ഫാ. ആന്റണി നടുവത്തുശേരി, ഫാ. ജോഷി മുരിക്കേരില്‍ എന്നിവര്‍ കാര്‍മികരായി.
കൊടിയേറ്റിന് മുമ്പായി ഫാ. ജോഷി മുരിക്കേരില്‍ ദിവ്യബലി അര്‍പ്പിച്ചു. കണ്‍വീനര്‍ മാത്യു കൂടല്ലി, സെക്രട്ടറി ജോസഫ് ചിറയില്‍ പറമ്പില്‍, ട്രസ്റ്റിമാരായ വര്‍ഗീസ് കണിയാന്തറ, സാബു പുതുവേലില്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാഴ്ചദിനമായമായ ശനിയാഴ്ച വൈകിട്ട് അഞ്ചിന് ഫാ. ജോസഫ് തെക്കിനേന്റെ മുഖ്യകാര്‍മികത്വത്തില്‍ വി. കുര്‍ബാന നടക്കും. വേസ്പരദിനമായ22ന് വൈകിട്ട് 4.30നുള്ള വി. കുര്‍ബാനയ്ക്ക് ഫാ. നോബിള്‍ ചിറ്റൂപ്പറമ്പില്‍ കാര്‍മികനാകും. ഫാ. ജോസഫ് പള്ളാട്ടില്‍ പ്രസംഗിക്കും. തുടര്‍ന്ന് മറ്റപ്പള്ളി ഭാഗത്തേക്ക് പ്രദക്ഷിണം പുറപ്പെടും.
23ന് തിരുനാള്‍ ആഘോഷിക്കും. വൈകീട്ട് 4.30ന് നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോസ് ഒഴലക്കാട്ട് കാര്‍മികത്വം വഹിക്കും. ഫാ. സണ്ണി കളപ്പുരയ്ക്കല്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് പട്ടശേരി കുരിശടിയിലേക്ക് പ്രദക്ഷിണം പുറപ്പെടും. 24ന് മരിച്ചവരുടെ ഓര്‍മദിനമായി ആചരിക്കും.