Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വളച്ചകരി മുതല്‍ കൊടുതുരുത്ത് വരെയുള്ള നാട്ടുതോട് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കണം
25/04/2016

വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ വളച്ചകരി മുതല്‍ കൊടുതുരുത്ത് വരെയുള്ള നാട്ടുതോട് തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കണമെന്ന് കര്‍ഷകകോണ്‍ഗ്രസ് ജില്ലാ കമ്മിററി ആവശ്യപ്പെട്ടു. തോടുകള്‍ മുഴുവന്‍ പായലും പോളയും നിറഞ്ഞുകിടക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെട്ട് വള്ളങ്ങളുടെ സഞ്ചാരം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് കര്‍ഷകരെ ഏറെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പഞ്ചായത്ത് ഇടപെട്ട് തോട് നവീകരിക്കണമെന്നും, വെട്ടിക്കുറച്ച നെല്‍കൃഷി സബ്‌സിഡി അടിയന്തിര അടിയന്തിരമായി പുനഃസ്ഥാപിക്കണമെന്നും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. പി.ഐ ജയകുമാര്‍ ആവശ്യപ്പെട്ടു.