Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശുചിത്വ നഗരമാകാന്‍ ഒരുങ്ങി വൈക്കം
19/01/2023
വൈക്കം നഗരത്തെ പൂര്‍ണമായും ശുചീകരിക്കുന്ന പദ്ധതിയുടെ പ്രഖ്യാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ അജൈവ പാഴ് വസ്തുക്കളും, ജൈവമാലിന്യങ്ങളും സംഭരിച്ച് സമ്പൂര്‍ണ ശുചിത്വ നഗരമാക്കാന്‍ വൈക്കം നഗരസഭ ആവിഷ്‌ക്കരിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം ഒന്നാം വാര്‍ഡില്‍ നടത്തി. ഇനിയുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡുകളിലേയും ഹരിത കര്‍മ സേനയുടെ നേതൃത്വത്തില്‍ അജൈവമാലിന്യങ്ങളും ജൈവമാലിന്യങ്ങളും പൂര്‍ണമായും സംഭരിച്ചു നീക്കം ചെയ്യും. ഒന്നാം വാര്‍ഡിലെ പ്രഖ്യാപന സമ്മേളനം ഉദയനാപുരം ജങ്ഷനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. മാലിന്യങ്ങള്‍ സംഭരിക്കാനുള്ള ട്രോളികളുടെ വിതരണ ഉദ്ഘാടനം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീതാ രാജേഷ് നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ജോര്‍ജ്, കൗണ്‍സിലര്‍മാരായ എബ്രഹാം പഴയകടവന്‍, കെ.പി സതീശന്‍, ബിന്ദു ഷാജി, രേണുകാ രതീഷ്, ശുചിത്വ മിഷന്‍ റിസോഴ്സ്പേഴ്‌സണ്‍ സന്ധ്യ ശിവന്‍, മറിയ ജോയ്‌സി, നസിയ, സൗമ്യ ജനാര്‍ദ്ദനന്‍, അനിതകുമാരി, കെ.എം അമ്പിളി എന്നിവര്‍ പങ്കെടുത്തു.