Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനങ്ങളെ വിസ്മരിച്ചുള്ള ഭരണം ഭൂഷണമല്ല: മന്ത്രി വി.എന്‍ വാസവന്‍
19/01/2023
സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മുഖാമുഖം സംവാദത്തില്‍ മന്ത്രി വി.എന്‍ വാസവന്‍ പ്രസംഗിക്കുന്നു.

തലയോലപ്പറമ്പ്: ജനാധിപത്യത്തില്‍ ജനങ്ങള്‍ യജമാനനും ജനപ്രതിനിധികള്‍ ദാസന്‍മാരുമാണെന്നും, ജനങ്ങളെ വിസ്മരിച്ചുള്ള ഭരണം ഭൂഷണമല്ലെന്നും മന്ത്രി വി.എന്‍ വാസവന്‍. ജനകീയ വിഷയങ്ങള്‍ ചോദിച്ചറിയാനും വിമര്‍ശനങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും സിപിഎം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച 'മുഖാമുഖം സംവാദത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഷീര്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തിലും, ചെമ്പ് ജഗദംബിക ഓഡിറ്റോറിയത്തിലും നടന്ന പരിപാടിയില്‍  മാധ്യമപ്രവര്‍ത്തകര്‍, പുരോഹിതന്‍മാര്‍, കോളേജ്-സ്‌കൂള്‍ പ്രധാന അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, കര്‍ഷകര്‍ തുടങ്ങി നിരവധി പേര്‍  പങ്കെടുത്തു. സിപിഎം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, ജില്ലാ കമ്മിറ്റി അംഗം എം.പി ജയപ്രകാശ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി.വി ഹരിക്കുട്ടന്‍, എ.പി ജയന്‍, ഡോ. സി.എം കുസുമന്‍, വി.എന്‍ ബാബു, ആര്‍ രോഹിത്, അബ്ദുല്‍ സലിം, വി.കെ രവി, കെ.കെ രമേശന്‍, ടി.എന്‍ സിബി, കെ.എസ് വേണുഗോപാല്‍, എന്‍ ചന്ദ്രബാബു, തലയോലപ്പറമ്പ് ലോക്കല്‍ സെക്രട്ടറി കെ.കെ ബാബുക്കുട്ടന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ ഷാജിമോള്‍, സുകന്യ സുകുമാരന്‍  എന്നിവര്‍ പ്രസംഗിച്ചു.