Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് സുരക്ഷാവാരാചരണം: നേത്ര പരിശോധന ക്യാമ്പ് നടത്തി
18/01/2023
വൈക്കം സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് യൂണിറ്റിന്റെയും കൊച്ചിന്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഗായകന്‍ വി. ദേവാനന്ദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി വൈക്കം സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റയും കൊച്ചിന്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെയും നേതൃത്വത്തില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി. വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടന്ന പരിശോധന ക്യാമ്പ് പിന്നണി ഗായകന്‍ വി ദേവാനന്ദ് ഉദ്ഘാടനം ചെയ്തു. വൈക്കം ജോയിന്റ് ആര്‍ടിഒ നിഷ കെ മാണി അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ബി ചന്ദ്രശേഖരന്‍, കൊച്ചിന്‍ ഐ ഫൗണ്ടേഷന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡിമില്‍, ഷഹാന, പ്രതിഭ, പി.ആര്‍.ഒ പി.എല്‍ ജോജി, റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് യൂണിറ്റ് എ.എം.വി.ഐ പി.ജി കിഷോര്‍, പി.ആര്‍ രജി, പി.വി വിവേകാനന്ദ്, അദര്‍ ഡ്യൂട്ടി സ്റ്റേഷന്‍ മാസ്റ്റര്‍ സാന്ദ്ര രാജന്‍, മുന്‍ കൗണ്‍സിലര്‍ വി അനൂപ് എന്നിവര്‍ പ്രസംഗിച്ചു. പരിശോധനയ്ക്ക് വിധേയരായവര്‍ക്ക് സൗജന്യമായി മരുന്നകള്‍ നല്‍കി. ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആശുപത്രി പി.ആര്‍.ഒ പി.എല്‍ ജോജി പറഞ്ഞു.