Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗഗരസഭയില്‍ 'ഒപ്പം കൂടെയുണ്ട് കരുതലോടെ' പദ്ധതി നടപ്പാക്കുന്നു
18/01/2023
വൈക്കം നഗരസഭയില്‍ നടപ്പാക്കുന്ന 'ഒപ്പം കൂടെയുണ്ട് കരുതലോടെ' പദ്ധതി ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിര്‍ധന വിഭാഗങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 'ഒപ്പം കൂടെയുണ്ട് കരുതലോടെ' പദ്ധതി നഗരസഭയില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിശദീകരണ ക്യാമ്പയിന്‍ നടത്തി. നഗരസഭയിലെ 26 വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി പദ്ധതി നടപ്പാക്കുന്നത്. സത്യാഗ്രഹ സ്മാരക ഹാളില്‍ നടന്ന ക്യാമ്പയ്ന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പ്രീതാ രാജേഷ്, എന്‍ അയ്യപ്പന്‍, സിന്ധു സജീവന്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, ആര്‍ സന്തോഷ്, ബി ചന്ദ്രശേഖരന്‍, രേണുക രതീഷ്, എബ്രഹാം പഴയകടവന്‍, കവിതാ രാജേഷ്, ലേഖ അശോകന്‍, ഒ മോഹനകുമാരി, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സെല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.