Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിയമവിരുദ്ധ ലേ ഓഫ്; കൊച്ചിന്‍ സിമന്റ്‌സിനുമുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം
18/01/2023
കൊച്ചിന്‍ സിമന്‍സിലെ നിയമവിരുദ്ധമായ ലേ ഓഫ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കമ്പനി ഗേറ്റില്‍ നടത്തിയ പ്രതിഷേധയോഗം.
 
തലയോലപ്പറമ്പ്‌: കൊച്ചിന്‍ സിമന്റ്‌സിലെ നിയമവിരുദ്ധമായ ലേ ഓഫ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി. കഴിഞ്ഞ 27 വര്‍ഷമായി ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്നതും, കേരളത്തില്‍ സിമന്റ് ഉല്‍പാദനരംഗത്ത് രണ്ടാംസ്ഥാനത്ത് നില്‍ക്കുന്നതുമായ കൊച്ചിന്‍ സിമന്റ്‌സ് ലിമിറ്റഡ് സിമന്റ് വിപണനവും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ യൂണിയനകളെയോ ജീവനക്കാരെയോ അറിയിക്കാതെ നിയമവിരുദ്ധമായി ലേ ഓഫ് ചെയ്ത മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് യോഗം നടത്തിയത്. കമ്പനി ഗേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.ഡി വിശ്വനാഥന്‍, സി.എം രാധാകൃഷ്ണന്‍, കെ.സി ജെയിംസ്, സുബിന്‍ എം നായര്‍, ജോര്‍ജ് ജോസഫ് ഒ.പി ജെയിംസ്, എം.വി സാബു എന്നിവര്‍ പ്രസംഗിച്ചു. എത്രയും വേഗം ലേ ഓഫ് പിന്‍വലിച്ച് കമ്പനിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കണം എന്ന് സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു തുടര്‍ പരിപാടികള്‍ക്കായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച്, ഡി.എല്‍.ഒ, ആര്‍.എല്‍.ജെ.സി, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ക്ക് രേഖാമൂലം പരാതിയും നല്‍കി.