Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രം
17/01/2023
വൈക്കം നടേല്‍ ചെറുപുഷ്പ ദേവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദക്ഷിണത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യയുടെ രൂപം അലങ്കാരങ്ങളോടെ പ്രദക്ഷിണത്തിന് എഴുന്നള്ളിക്കുന്നു.

വൈക്കം: നടേല്‍ ലിറ്റില്‍ ഫ്ളവര്‍ ദേവാലയത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളിനോട് അനുബന്ധിച്ചു ഞായറാഴ്ച വൈകിട്ട് നടന്ന തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായി. വി. കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം മുല്ലപ്പൂ മാലകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ചു പള്ളിയുടെ ചുറ്റുപാടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രദക്ഷിണത്തില്‍ ഇടവകയിലെ മുഴുവന്‍ ജനങ്ങളും പങ്കെടുത്തു. ഇടവകയിലെ 93 കുടുംബങ്ങള്‍ ചേര്‍ന്നാണ് ഈ വര്‍ഷത്തെ തിരുനാള്‍ ആഘോഷിച്ചത്. അലങ്കാരങ്ങള്‍ തോരണം ചാര്‍ത്തിയ വഴിത്താരയിലൂടെ നീങ്ങിയ പ്രദക്ഷിണത്തിന് വാദ്യമേളങ്ങളും മുത്തുക്കുടകളും ദീപാലങ്കാരങ്ങളും ഭക്തി പകര്‍ന്നു. പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ നാഴിയമ്പാറ, സഹവികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണില്‍, തിരുനാള്‍ കണ്‍വീനര്‍ റോയ് വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ റീജസ് തോമസ്, ട്രസ്റ്റിമാരായ എം.കെ ജോസഫ്, സി.വി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി. വൈകിട്ട് നടന്ന തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ. ആന്റോ ചേരാന്തുരുത്തി മുഖ്യകാര്‍മികനായി. ഫാ. ഇഗ്‌നേഷ്യസ് പയ്യപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. തിങ്കളാഴ്ച മരിച്ചവരുടെ ഓര്‍മദിനമായി ആചരിച്ചു. രാവിലെ ദിവ്യബലിയും തുടര്‍ന്ന് സെമിത്തേരിയില്‍ ഒപ്പീസും നടത്തി. ജനുവരി 22ന് എട്ടാം തിരുനാള്‍ ആഘോഷിക്കും.