Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹകരണ പ്രസ്ഥാനങ്ങള്‍ എന്നും ജനങ്ങള്‍ക്കൊപ്പം: മന്ത്രി വി.എന്‍ വാസവന്‍
16/01/2023
ഉല്ലല സര്‍വീസ് സഹകരണ ബാങ്ക് പുതുതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കുന്നു.

വൈക്കം: ജനങ്ങള്‍ നേരിടുന്ന എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും അവരെ സഹായിക്കാന്‍ സദാ സമയവും സന്നദ്ധമായി നില്‍ക്കുന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ഉല്ലല 1142-ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്ക് ആധുനിക സംവിധാനത്തോടെ നിര്‍മിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയ കാലത്തും കോവിഡിന്റെ സഹാചര്യത്തിലും ജനങ്ങളുടെ സംരക്ഷകരായി ഒപ്പം നില്‍ക്കാന്‍ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്ക് പണം ലഭിക്കുന്നതിന് എല്ലാവരും ആശ്രയിക്കുന്ന സ്ഥാപനമാണ് സഹകരണ ബാങ്കുകളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് ജെ.പി ഷാജി അധ്യക്ഷത വഹിച്ചു. അംഗ സമാശ്വാസ ഫണ്ട് വിതരണം സി.കെ ആശ എംഎല്‍എ. നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.എം. മിഥുന്‍ലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത,് കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് കുഴികുളം, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ബി.എല്‍ സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.എസ് പുഷ്പമണി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജാത മധു, സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍ പി ഹരിദാസ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ എസ് ദേവരാജന്‍, ബെന്നി തോമസ്, അഡ്വ. എം.പി മുരളീദരന്‍, പി.ആര്‍ തിരുമേനി, എന്‍.കെ രാമചന്ദ്രന്‍, എം.വൈ ജയകുമാരി, സി.വി അര്‍ജുനന്‍, എ ജോണ്‍, ബാലമണിയമ്മ, എസ് മനോരഞ്ജന്‍, വി ശശിധരശര്‍മ, ആശ ഭാനുപ്രിയ,  എം.ഡി ബാബുരാജ്, പി.എസ്. പുഷ്‌കരന്‍, ജി രാജീവ്, ബിജു പറപ്പള്ളില്‍, കൊച്ചുറാണി, സി.എസ് സന്തോഷ്, എസ് ജയശ്രീ, എന്‍ വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.