Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുഴവായികുളങ്ങര ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറി
16/01/2023
വൈക്കം പുഴവായികുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റുന്നു.

വൈക്കം: പുഴവായിക്കുളങ്ങര 1602-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ കീഴിലുള്ള പുഴവായികുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മോനാട്ടില്ലത്ത് ചെറിയ കൃഷ്ണന്‍ നമ്പൂതിരി കൊടിയേറ്റി. മേല്‍ശാന്തി ദിനില്‍ ഭട്ടതിരിപ്പാട്, ഗോപാലകൃഷ്ണന്‍ പോറ്റി, പ്രസാദ് പട്ടേരി എന്നിവരും കാര്‍മികരായിരുന്നു. ശ്രീകോവിലില്‍വച്ച് ദേവചൈതന്യം കൊടിക്കൂറയിലേക്ക് ആവാഹിച്ചു ചേര്‍ത്തശേഷം അനുഷ്ഠാന വാദ്യങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. ഉത്സവത്തിന്റെ എല്ലാ ദിവസവും അത്താഴഊട്ട് ഉണ്ടാകും. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വൈകിട്ട് 6.30ന് തിരുവാതിരകളി, 19ന് രാവിലെ 10.30ന് ആദ്യ ഉത്സവബലി ദര്‍ശനം, 20 ന് വൈകിട്ട് 6.30 ന് ഭജനാമൃതം, 21ന് വൈകിട്ട് അഞ്ചിന് കാഴ്ച ശ്രീബലി, 22ന് വൈകിട്ട് അഞ്ചിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ആറാട്ടുവരവ്, വിളക്ക്, വലിയകാണിക്ക എന്നിവ നടക്കും. കൊടിയേറ്റ് ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് എസ് മധു, സെക്രട്ടറി കെ.എന്‍ നാരായണന്‍ നായര്‍, ജോയിന്റ് സെക്രട്ടറി എ ചന്ദ്രശേഖരന്‍ നായര്‍, വൈസ് പ്രസിഡന്റ് പ്രമോദ് ചന്ദ്രന്‍, ട്രഷറര്‍ നന്ദകുമാര്‍, അപ്പു നായര്‍, ബാബു, രാധകൃഷ്ണന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, മഹേഷ്, രാജ്കുമാര്‍, വനിതാസമാജം പ്രസിഡന്റ് അഡ്വ. എ ശ്രീകല, സെക്രട്ടറി ദേവി പാര്‍വതി എന്നിവര്‍ നേതൃത്വം നല്‍കി.