Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ ആസൂത്രണ സമിതി വികസന പദ്ധതികള്‍ക്ക് രൂപം നല്‍കി
16/01/2023
വൈക്കം നഗരസഭയുടെ ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പ് പൊയുയോഗം നഗരസഭ ചെയര്‍പേഴ്സണ്‍ രാധിക ശ്യാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആസൂത്രണ സമിതി വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം സത്യാഗ്രഹസ്മാരക ഹാളില്‍ നടത്തി. വൈക്കം നഗരസഭ നടപ്പാക്കുന്ന വിവിധ വിഷയ മേഖലകളുമായി ബന്ധപ്പെട്ട് 17 ഗ്രൂപ്പുകള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതുമായി ബന്ധപ്പെട്ട് കരട് പദ്ധതി തയാറാക്കി. വിവിധ മേഖലകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധികാ ശ്യാം വര്‍ക്കിങ് ഗ്രൂപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ് അധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സിന്ധു സജീവന്‍, ലേഖ ശ്രീകുമാര്‍, പ്രീതാ രാജേഷ്, എന്‍ അയ്യപ്പന്‍, എസ് ഹരിദാസന്‍ നായര്‍, കൗണ്‍സിലര്‍മാരായ അശോകന്‍ വെള്ളവേലി, രേണുക രതീഷ്, കവിതാ രാജേഷ്, എം.കെ. മഹേഷ്, എബ്രഹാം പഴയകടവന്‍, ലേഖ അശോകന്‍, അസി. പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ അഖില എന്നിവര്‍ പങ്കെടുത്തു.