Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് ഇടിഞ്ഞുതാണു; കണ്ടിട്ടും കാണാതെ നഗരസഭ അധികാരികള്‍
15/01/2023
വൈക്കം നഗരസഭ പതിനാറാം വാര്‍ഡിലെ ആശാന്‍ കലുങ്കിന് സമീപം അന്ധകാര തോടിനോടു ചേര്‍ന്ന റോഡ് ഇടിഞ്ഞുതാണ നിലയില്‍.

വൈക്കം: നഗരസഭ പതിനാറാം വാര്‍ഡിലെ അന്ധകാരത്തോടിനോട് ചേര്‍ന്ന റോഡ് ഇടിഞ്ഞുതാണ നിലയില്‍. വൈക്കം ബോയ്‌സ് സ്‌കൂളിന് സമീപ റോഡിലെ ആശാന്‍ കലിങ്കിനു തെക്കുവശം അന്ധകാരത്തോടിനോട് ചേര്‍ന്നുള്ള റോഡാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുതാണത്. റോഡിന്റെ പകുതിയോളം ഭാഗം ഇടിഞ്ഞുതാഴ്ന്നതോടെ ചേര്‍ന്നുള്ള അന്ധകാരത്തോടിന്റെ കല്‍ക്കെട്ടും ഏതു നിമിഷവും തകരുമെന്ന നിലയിലാണ്. ഇതോടെ പ്രദേശവാസികള്‍ക്ക് പോലും വാഹനവുമായി വഴിയിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിനോട് ചേര്‍ന്നുള്ള പ്രദേശത്ത് വിദ്യാര്‍ഥികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി ആളുകളാണ് ഈ റോഡ് ഉപയോഗിക്കുന്നത്. റോഡിനരികില്‍ അപായ സൂചന ബോര്‍ഡ് പോലും സ്ഥാപിക്കാത്തതിനാല്‍ രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ അറിയാതെ വാഹനങ്ങള്‍ റോഡിലേക്ക് പ്രവേശിച്ചാല്‍ റോഡും കല്‍ക്കെട്ടുമുള്‍പ്പെടെ തകര്‍ന്ന് തോട്ടിലേക്ക് മറിയുമെന്ന സ്ഥിതിയാണുള്ളത്. പ്രശ്‌നപരിഹാരത്തിന് അധികാരികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കുന്നതിന് നഗരസഭയുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന്  നാട്ടുകാര്‍ ആവശ്യപ്പെട്ടു.