Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജഗിരി അമല പബ്ലിക് സ്‌കൂൾ വാർഷികം ആഘോഷിച്ചു
15/01/2023
മൂത്തേടത്തുകാവ് രാജഗിരി അമല പബ്ലിക് സ്‌കൂൾ വാര്‍ഷികം സിനിമാതാരം കൈലാഷ് ഉദ്ഘാടനം ചെയ്യുന്നു.
 
വൈക്കം: മൂത്തേടത്തുകാവ് രാജഗിരി അമല സിഎംഐ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികാഘോഷവും ദേശീയ തലത്തില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കല്‍ ചടങ്ങും നടത്തി. സിനിമാതാരം കൈലാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജഗിരി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സാജു മാടവനക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൈലാഷ് മികച്ച പ്രതിഭകളെ ആദരിച്ചു. മാനേജര്‍ ഫാ. ജയ്‌സണ്‍ ചിറേപടിക്കല്‍, പ്രിന്‍സിപ്പാള്‍ ഫാ. സിജോ മേനാച്ചേരി, പ്രധാന അധ്യാപിക ലിസമ്മ തോമസ്, ഹെഡ് മിസ്ട്രസ് മിത രാജു, ഫാ. ജോസി വടക്കേയാക്കയില്‍, പിടിഎ പ്രസിഡന്റ് ജോജിന്‍ ലൂക്കോസ്, അസോ. അഡ്മിനിസ്‌ട്രേറ്റര്‍ ജിബു കൊച്ചുചിറ എന്നിവര്‍ പ്രസംഗിച്ചു. ദേശീയ ഹിന്ദി സ്‌കോളര്‍ഷിപ്പില്‍ റാങ്കുകള്‍ കരസ്ഥമാക്കിയ റേച്ചല്‍ ആനി ജോസഫ്, ജെയ്ന്‍ ജിറോഷ് എന്നിവർക്ക് ഉപഹാരം നല്‍കി. ഉന്നത വിജയം കരസ്ഥമാക്കിയ 16 വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറി.