Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പുതിയ സി.ടി സ്‌കാന്‍ യൂണിറ്റ് സ്ഥാപിച്ചു
13/01/2023
ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ സ്ഥാപിച്ച പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ യൂണിറ്റിന്റെ ഉദ്ഘാടനം ആശുപത്രി സ്ഥാപകന്‍ ഡോ. കുമാര്‍ ബാഹുലേയന്‍ നിര്‍വഹിക്കുന്നു.

തലയോലപ്പമ്പ്: ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പുതിയ സി.ടി സ്‌കാന്‍ മെഷീന്‍ യൂണിറ്റ് സ്ഥാപിച്ചു. രോഗനിര്‍ണയത്തിന് കൂടുതല്‍ ഗുണനിലവാരവും കൃത്യതയും നിലനിര്‍ത്തുന്നതിനായി മികച്ച സാങ്കേതിക മികവോടുകൂടിയ മെഷീന്‍ യൂണിറ്റാണ് സ്ഥാപിച്ചത്. ആന്‍ജിയോഗ്രാം വിര്‍ച്യുല്‍ എന്‍ഡോസ്‌കോപ്പി, കോളോനോസ്‌കോപി, ബ്രോങ്കോസ്‌കോപി, ത്രിഡി ഇമേജിങ്, ന്യൂറോ നാവിഗേഷന്‍ സോഫ്ട്‌വെയര്‍ വോളിയം മെഷര്‍മെന്റ്, അസ്ഥി രോഗ നിര്‍ണയത്തിനും ചികിത്സക്കുമായി മെറ്റല്‍ ആര്‍ട്ടിഫക്ട് റിഡക്ഷന്‍ തുടങ്ങി നിരവധി സംവിധനങ്ങളോടു കൂടിയതാണ് പുതിയ സ്‌കാന്‍ മെഷീന്‍. 24 മണിക്കൂറും സേവനം ലഭ്യമാണ്.  
ആശുപത്രി സ്ഥാപകന്‍ ഡോ. കുമാര്‍ ബാഹുലേയന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു. സിഇഒ ഡോ. കെ.പരമേശ്വരന്‍, ബിസിഎഫ് ഡയറക്ടര്‍ അഡ്വ. പി.കെ ഹരികുമാര്‍, മാനേജിങ് ഡയറക്ടര്‍ ഡോ. ജാസര്‍ മുഹമ്മദ് ഇക്ബാല്‍, ബിസിഎഫ് ഡയറക്ടര്‍ ഡോ. അനു തോമസ്, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹേമ രാജേഷ്, ഡോ. എം ആനന്ദ്, ഡോ. ബിജു രവീന്ദ്രന്‍, ഡോ. എ കൃഷ്ണന്‍, ഡോ. കുര്യന്‍ തോമസ്, ഡോ. വി വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.