Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഞ്ജുവിനെനെയും മക്കളെയും അവസാനമായി ഒരുനോക്ക് കാണാന്‍ നാട്; സംസ്‌കാരം ശനിയാഴ്ച
13/01/2023

വൈക്കം: ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. അഞ്ജു താമസിച്ചിരുന്ന കെറ്ററിങ്ങില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ ആശുപത്രിയിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ കണ്ണീരോടെയാണ് വിടനല്‍കിയത്. ബ്രിട്ടനിലെ മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ എംബസിയില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിനുശേഷമാണ് വിമാന ടിക്കറ്റുകള്‍ ലഭിച്ചത്. അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ശനിയാഴ്ച രാവിലെ 8.30ന് കൊച്ചി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തും. നടപടികള്‍ പൂര്‍ത്തിയാക്കി അവിടെനിന്നും ആംബുലന്‍സുകളില്‍ വൈക്കം കുലശേഖരമംഗലം ഇത്തിപ്പുഴയിലെ അഞ്ജുവിന്റെ അറായ്ക്കല്‍ വീട്ടില്‍ എത്തിക്കും. ബ്രിട്ടനില്‍ അഞ്ജുവിന്റെ സഹപ്രവര്‍ത്തകന്‍ ആയിരുന്ന മനോജ് മാത്യുവിനെയാണ് നെക്സ്റ്റ് ഓഫ് കിന്‍ ആയി അഞ്ജുവിന്റെ കുടുംബം ചുമതലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 11ന് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇത്തിപ്പുഴയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചശേഷം ഉച്ചക്ക് ഒന്നിന് സംസ്‌കാരം നടത്തും. കഴിഞ്ഞ ഡിസംബര്‍ 15നാണ് അഞ്ജു(39)വിനെയും മക്കളായ ജീവ(ആറ്)യെയും, ജാന്‍വി(നാല്)യെയും കെറ്ററിങ്ങിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സാജുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.