Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ഫൊറോന പള്ളിയില്‍ തിരുനാള്‍; നാല്‍പതുമണി ആരാധന തുടങ്ങി
13/01/2023
വൈക്കം ഫൊറോന പള്ളിയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് മുന്നൊടിയായി ഫാ. സേവ്യര്‍ ആവള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന നാല്‍പതുമണി ആരാധനയുടെ ദിവ്യബലി.

വൈക്കം: സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാളിന് മുന്നോടിയായി നാല്‍പതുമണി ആരാധനയുടെ ചടങ്ങുകള്‍ തുടങ്ങി. വെള്ളിയാഴ്ച രാവിലെ ഇടവകയിലെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ആരാധനയും ചടങ്ങുകളും നടത്തി. ഇടവക വൈദികരായ ഫാ. സേവ്യര്‍ ആവള്ളില്‍, ഫാ. ജോസഫ് കണിയാമ്പറമ്പില്‍, ഫാ. ജെയിംസ് തുരുത്തിക്കര, ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ എന്നിവര്‍ മുഖ്യകാര്‍മികരായിരുന്നു. ഫൊറോന പള്ളി വികാരി ഫാ. ജോസഫ് തെക്കിനേന്‍, സഹവികാരി ഫാ. ആന്റണി നടുവത്തുശ്ശേരി എന്നിവരും കാര്‍മികരായിരുന്നു. പള്ളി ട്രസ്റ്റിമാരായ വര്‍ഗീസ് കണിയാന്തറ, സാബു പുതുവേലില്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ആവള്ളില്‍, തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍ മാത്യു കൂടല്ലില്‍, ദര്‍ശന സമൂഹാംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍, ഇടവകാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദിവ്യകാരുണ്യ ആരാധന ഇനിയുള്ള മൂന്നു ദിവസങ്ങളിലായി നടത്തും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ചടങ്ങുകള്‍ക്ക് ഫരീദാബാദ് അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ മുഖ്യ കാര്‍മികത്വം വഹിക്കും.