Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിവേകാനന്ദ ജയന്തി: ശില്‍പശാല സംഘടിപ്പിച്ചു
13/01/2023
വിവേകാനന്ദ ജയന്തിയുടെ ഭാഗമായി വൈക്കം ശ്രീമഹാദേവ കോളേജും വൈറ്റില ശ്രീരാമ കൃഷ്ണ ആശ്രമവും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാലയുടെ ദീപപ്രകാശനം ഭുവനാത്മാനന്ദ സ്വാമി നിര്‍വഹിക്കുന്നു.

വൈക്കം: ലോക യുവത്വത്തിന് ദിശാബോധം നല്‍കിയ യോഗീവര്യനായിരുന്നു സ്വാമി വിവേകാനന്ദനെന്ന് ഭാരതീയ പൈതൃക പഠന കേന്ദ്രം ഡയറക്ടര്‍ പി.ജി.എം നായര്‍ കാരിക്കോട്. വിവേകാനന്ദ ജയന്തിയുടെ ഭാഗമായി വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തിന്റെ സഹകരണത്തോടെ വൈക്കം ശ്രീമഹാദേവ ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘടിപ്പിച്ച 'വിവേകാനന്ദ ദര്‍ശനവും ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായവും' എന്ന വിഷയത്തില്‍ നടത്തിയ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമകൃഷ്ണാശ്രമ മഠാധിപതി ഭുവനാത്മാനന്ദ സ്വാമി ചടങ്ങിന്റെ ദീപപ്രകാശനം നടത്തി. തുടര്‍ന്ന് സ്വാമി വിവേകാനന്ദ അനുസ്മരണ പ്രഭാഷണവും നടത്തി. ഐടി ഇ പ്രിന്‍സിപ്പാള്‍ എസ് മാധുരിദേവി അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി എസ് ദേവകൃഷ്ണന്‍, ടോബിന്‍ ബിജുമോന്‍ ജോസഫ്, ഡോണ്‍ ജോസഫ് തോമസ്, സൗമ്യ എസ്.നായര്‍, സുകന്യ, എസ് ജ്യോതി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. പ്രശാന്ത്, ശോഭാ മേനോന്‍, എം പ്രഭാകര്‍, നിഷാദ്, ആഷാ ഗിരീഷ്, ഗോപിക, ശരണ്യ, കെ.വി സ്നേഹ, ജിനു ജോണ്‍സണ്‍, ജിയോ ടോം, റോഷണ്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.