Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വല്ലകം സെന്റ് മേരീസ് സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി
12/01/2023
വല്ലകം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികവും മെറിറ്റ് ഡേയും യാത്രയയപ്പ് സമ്മേളനവും പഞ്ച ഗുസ്തി ചാമ്പ്യന്‍ ജോബി മാത്യു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വല്ലകം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികവും മെറിറ്റ് ഡേയും യാത്രയയപ്പ് സമ്മേളനവും ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍-മോട്ടിവേഷന്‍ സ്പീക്കര്‍ ജോബി മാത്യൂ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും റിട്ട. ഡി.ഇ.ഒയുമായ പി.കെ ഹരിദാസ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ടോണി കോട്ടയ്ക്കല്‍, പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് എം.കെ ജയമോള്‍, ഹെഡ്മാസ്റ്റര്‍ എന്‍ മനോജ്, സ്‌കൂള്‍ ലീഡര്‍ ആവണി ദിനദാസ്, വാര്‍ഡ് മെമ്പര്‍ മിനി മനയ്ക്കപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജോബി മാത്യൂവിനെ സ്‌കൂള്‍ മാനേജര്‍ ഫാ. ടോണി കോട്ടയ്ക്കല്‍ ആദരിച്ചു. തുടര്‍ന്നു നടന്ന മോട്ടിവേഷന്‍ ക്ലാസ് ഗാനരചയിതാവ് ജയകുമാര്‍ കെ.പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ജോബി മാത്യു ക്ലാസ് നയിച്ചു.