Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍
11/01/2023

കോട്ടയം: കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ അനില്‍ ബിശ്വാസ്, ജനറല്‍ സെക്രട്ടറി കെ.സി സ്മിജന്‍, മുന്‍പ്രസിഡന്റ് ബാബു തോമസ് എന്നിവരെ ഇന്‍ഡ്യന്‍ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്റെ 15 അംഗ ദേശീയ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുത്തു. മൂന്നു ദിവസങ്ങളിലായി ഹൈദരാബാദില്‍ നടന്നുവന്ന പത്താം ദേശീയ സമ്മേളനമാണ് ഇവരെ തെരഞ്ഞെടുത്തത്. കേരളത്തില്‍നിന്നും ദേശീയ കൗണ്‍സില്‍ അംഗങ്ങളായി സനല്‍ അടൂര്‍, എം.എ ഷാജി, ആഷിക് മണിയംകുളം, പല്ലിശ്ശേരി, ജോസ് താടിക്കാരന്‍, എം.ബി കൃഷ്ണകുമാര്‍ (കെജെയു ഡെല്‍ഹി യൂണിറ്റ്), പി പുരുഷോത്തമന്‍ (ഡെല്‍ഹി) എന്നിവരെയും തെരഞ്ഞെടുത്തു. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ സീനിയര്‍ അംഗം വിനോദ് കോഹ്‌ലി (പഞ്ചാബ്) ആണ് ദേശീയ പ്രസിഡന്റ്, സെല്‍വ സഭാനായകന്‍ (പശ്ചിമബംഗാള്‍) ആണ് സെക്രട്ടറി ജനറല്‍.