Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തപ്പന്‍ ചിറപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
11/01/2023
വൈക്കം മഹാദേവക്ഷേത്രത്തിലെ ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ നടത്തുന്ന വൈക്കത്തപ്പന്‍ ചിറപ്പിന്റെയും കുംഭാഷ്ടമിയുടെയും ആരംഭത്തിന്റെ ദീപപ്രകാശനം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു.

വൈക്കം: മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തപ്പന്‍ ചിറപ്പ് ഫെബ്രുവരി രണ്ടു മുതല്‍ 12 വരെ ആഘോഷിക്കും. വൈക്കം ക്ഷേത്രത്തിലെ പരമ്പരാഗതമായ ചടങ്ങാണ് വൈക്കത്തപ്പന്‍ ചിറപ്പ്. ഇതിന്റെ ഭാഗമായി 13ന് കുംഭാഷ്മിയും 18ന് ശിവരാത്രിയും ആഘോഷിക്കും. ക്ഷേത്രം തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ രണ്ടു മുതല്‍ 12 വരെ ദ്രവ്യ കലശവും, 13ന് ഏകാദശ രുദ്രഘൃത കലശവും ഉണ്ടാകും. ഈ ദിവസങ്ങളില്‍ ക്ഷേത്ര കലാമണ്ഡപത്തില്‍ കലാപരിപാടികളും ഒരുക്കും. പരിപാടികളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 17ന് വൈകിട്ട് ആറിന് മുന്‍പായി ക്ഷേത്ര ഉപദേശക സമിതി ഓഫിസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.
വൈക്കത്തപ്പന്‍ ചിറപ്പിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ദീപപ്രകാശനം ക്ഷേത്രനടയില്‍ മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. അഡ്മിനിസ്ട്രറ്റീവ് ഓഫീസര്‍ ഇന്‍ ചാര്‍ജ് എം.എസ്. വിനീത്, ഡോ. ആശ പിള്ള, ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, സെക്രട്ടറി ബി.ഐ പ്രദീപ് കുമാര്‍, എ ബാബു, എസ് സുരേഷ്, അജി മാധവന്‍, എസ്.പി സാബു, ഇ.കെ ശിവന്‍, ശോഭന എന്നിവര്‍ പങ്കെടുത്തു.