Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഞ്ജനേയ മഠത്തില്‍ മഹാമൃത്യുഞ്ജയ ഹോമം ഭക്തിസാന്ദ്രമായി
11/01/2023
കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയ ക്ഷേത്രത്തില്‍ മഠാധിപതി രാമചന്ദ്രസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന മഹാമൃത്യുഞ്ജയ ഹോമം.

വൈക്കം: കുലശേഖരമംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമശ്രീ ആഞ്ജനേയ ക്ഷത്രത്തില്‍ ആഞ്ജനേയമഠാധിപതി രാമചന്ദ്രസ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ മഹാമൃത്യുഞ്ജയ ഹോമം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തിന്റെ മുന്‍വശത്ത് ക്രമീകരിച്ച ഹോമകുണ്ഠത്തില്‍ ദ്രവ്യങ്ങള്‍ അര്‍പ്പിച്ചു നടത്തിയ മൃത്യുഞ്ജയഹോമം ദര്‍ശിക്കാന്‍ നിരവധി ഭക്തര്‍ എത്തി. യജ്ഞത്തിന്റെ ദീപപ്രകാശനം മഠാധിപതി രാമചന്ദ്രസ്വാമി നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രവീഷ് ശാന്തിയും കാര്‍മികത്വം വഹിച്ചു. ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡന്റ് പി ബാലകൃഷ്ണപിള്ള, സെക്രട്ടറി എന്‍.ഡി രാജു, കെ.വി ജനാര്‍ദ്ദനന്‍ പിള്ള, സുരേഷ് ചിങ്ങറോത്ത്, കെ ജോമോന്‍, രമ, മനോഹരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ അഷ്ടദ്രവ്യഗണപതി ഹോമവും വിശേഷാല്‍ ദീപാരാധനയും നടത്തി.