Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയില്‍ ആശ്രയയുടെ അന്നമൂട്ടലിന് ഒരു വയസ്സ്
11/01/2023
ആശ്രയ സന്നദ്ധ സേവന സംഘടന വൈക്കം താലൂക്ക് ആശുപത്രിയില്‍ എല്ലാ ഞായറാഴ്ചകളിലും രോഗികള്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതിന്റെ ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷം കെപിസിസി സെക്രട്ടറി അഡ്വ. എസ് ശരത് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രയ സന്നദ്ധ സേവന സംഘടനയുടെ നേതൃത്വത്തില്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എല്ലാ ഞായറാഴ്ചകളിലും നടത്തി വരുന്ന ഉച്ച ഭക്ഷണ വിതരണം ഒരു വര്‍ഷം പൂര്‍ത്തിയായി. ഒരു വര്‍ഷം പൂര്‍ത്തിയായതിന്റെ ഭാഗമായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പപ്പടം പഴം പായസം തുടങ്ങിയ ഇനങ്ങള്‍ ചേര്‍ത്ത് സദ്യ വിളമ്പി. കാരുണ്യ പ്രവര്‍ത്തനം ഒരു വര്‍ഷം പൂര്‍ത്തിയയാതിന്റെ ആഘോഷം ആശുപത്രി കോമ്പൗണ്ടില്‍ കെപിസിസി സെക്രട്ടറി അഡ്വ. എസ് ശരത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വച്ച് രണ്ട് കുടുംബങ്ങള്‍ക്ക് ചികില്‍സാ സഹായവും വിതരണം ചെയ്തു. ആശ്രയ ചെയര്‍മാന്‍ ഇടവട്ടം ജയകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അക്കരപ്പാടം ശശി, അബ്ദുള്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, അഡ്വ. എ സനീഷ് കുമാര്‍, ജയ് ജോണ്‍ പേരയില്‍, ബി ചന്ദ്രശേഖരന്‍, പി.വി ഷാജി, പ്രീത രാജേഷ്, രാജശ്രീ വേണുഗോപാല്‍, പി.ഡി ബിജിമോള്‍, ശ്രീദേവി അനിരുദ്ധന്‍, സന്തോഷ് കരുണാകരന്‍, കെ.എന്‍ വേണുഗോപാല്‍, കല്ലറ ശശികുമാര്‍, കെ.എന്‍ ദേവരാജന്‍, ഹരിദാസ്, വേണുഗോപാലന്‍, അതുല്‍ ഷാജി ചികില്‍സാ സഹായ സമിതി കണ്‍വീനര്‍ രമേശ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.